LiveTV

Live

UAE

ദുബൈയിൽ രണ്ടാഴ്ച 24 മണിക്കൂർ യാത്രാവിലക്ക് 

പകലും രാത്രിയും വീടിനകത്ത് തുടരണം, അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്

ദുബൈയിൽ രണ്ടാഴ്ച 24 മണിക്കൂർ യാത്രാവിലക്ക് 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുബൈ നിയന്ത്രണം കടുപ്പിക്കുന്നു. ഇന്ന് രാത്രി മുതൽ 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വരും. രണ്ടാഴ്ച ഇത് തുടരും. പകലും രാത്രിയും അണുനശീകരണ യജ്ഞം തുടരാനാണ് തീരുമാനം. ദുബൈ മെട്രോ, ട്രാം സേവനങ്ങൾ നാളെ മുതൽ നിർത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ വ്യക്തികൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങരുതെന്ന് ദേശീയ ദുരന്ത നിവാരണ സമിതി നിർദേശിച്ചു.