LiveTV

Live

UAE

ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ മലയാളികൾക്ക് മുൻഗണന നൽകി ദുബൈയിൽ കോവിഡ് കെയർ സെന്റര്‍

ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ മലയാളികൾക്ക് മുൻഗണന നൽകി ദുബൈയിൽ കോവിഡ് കെയർ സെന്റര്‍

ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ മലയാളികൾക്ക് മുൻഗണന നൽകി വിശാലമായ കോവിഡ് കെയർ സെൻറർ ദുബൈയിൽ യാഥാർഥ്യമായി. കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകളുടെയും മറ്റും നിരവധി സന്നദ്ധ പ്രവർത്തകരാണ് സേവനത്തിനായി ഇവിടെ രംഗത്തുള്ളത്. ദുബൈ ദേര നായിഫ് ഭാഗങ്ങളിൽ രോഗം നിർണയിച്ചവർക്ക് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നതും.

ദുബൈ അൽ വർസാനിൽ നിരവധി പുതിയ കെട്ടിടങ്ങൾ ഉൾപ്പെട്ട സമുച്ചയമാണ് കോവിഡ് കെയർ സെൻററായി മാറ്റിയിരിക്കുന്നത്. 35 ഓളം കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് ഈ സമുച്ചയം. സമുനൂറുകണക്കിന് രോഗികൾക്ക് സൗകര്യപ്രദമായ ചികിൽസക്കുള്ള എല്ലാവിധ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദുബൈ ദേര അൽറാസ് ഭാഗത്ത് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മലയാളികളെയാണ് പ്രധാനമായും ഇവിടേക്ക് മാറ്റിയിരിക്കുന്നത്. പ്രമുഖ പ്രവാസി മലയാളി ശംസുദ്ദീൻ ബിൻ മുഹ്യുദ്ധീനും സുഹൃത്ത് മുസ്തഫ ഉസ്മാനും ദുബൈ ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മലയാളികൾക്കായി കെയർ സെൻറർ അനുവദിച്ചു കിട്ടിയത്.

ആരോഗ്യ വകുപ്പ് പ്രതിനിധി മുഹമ്മദ് മതാർ, കെയർ സെൻറർ മെഡിക്കൽ ഇൻ ചാർജ് ഡോ. അംജദ് അൽ മർസൂഖി എന്നിവർക്കൊപ്പം കെ.എം.സി.സിയുടെയും മറ്റും നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുമാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നിരവധി വിദഗ്ധ ഡോക്ടർമാർ, നഴ്സുമാർ, ടെക്നിക്കൽ ജീവനക്കാർ എന്നിവർ കെയർ സെൻററിൽ സജീവമാണ്.