LiveTV

Live

UAE

അണുനശീകരണ യജ്ഞം നീട്ടി; യു.എ.ഇയിൽ രാത്രി യാത്രാവിലക്ക് തുടരും

യജ്ഞം ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം

അണുനശീകരണ യജ്ഞം നീട്ടി; യു.എ.ഇയിൽ രാത്രി യാത്രാവിലക്ക് തുടരും

യു.എ.ഇ ദേശീയ അണുനശീകരണ യജ്ഞം തുടരാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ പ്രഖ്യാപിച്ച യാത്രാവിലക്ക് അടുത്ത ദിവസങ്ങളിലും തുടരും. നേരത്തേ പ്രഖ്യാപിച്ച യജ്ഞത്തിന്റെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് പദ്ധതി നീട്ടുന്നതായി ആരോഗ്യ മന്ത്രാലയവും, ആഭ്യന്തരമന്ത്രാലയവും പ്രഖ്യാപിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗയാണ് അണുനശീകരണ യജ്ഞം ദീർഘിപ്പിക്കുന്നത്. എന്ന് വരെ ഇത് തുടരുമെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടില്ല.

അണുനശീകരണ പ്രവർത്തനം നടക്കുന്ന രാത്രി സമയങ്ങളിൽ അവശ്യസേവന മേഖലകളിൽ പ്രവർത്തിക്കുന്നവർ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളു. ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങൾക്കും പുറത്തിറങ്ങാം. എന്നാൽ, പകൽ സമയങ്ങളിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.