LiveTV

Live

UAE

യു.എ.ഇയിൽ ഒരു കോവിഡ് മരണംകൂടി; 240 പേർക്ക് രോഗം സ്ഥിരീകരിച്ചു

51 കാരനായ ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. രോഗികളുടെ എണ്ണം 1264 ആയി.

യു.എ.ഇയിൽ ഒരു കോവിഡ് മരണംകൂടി; 240 പേർക്ക്  രോഗം സ്ഥിരീകരിച്ചു

യു.എ.ഇയിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 51 കാരനായ ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. ഏറെ നാളായി വൃക്കരോഗത്തിന് ചികിൽസയിലായിരുന്ന ഇദ്ദേഹം മലയാളിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

240 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1264 ആയി. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ഒന്‍പതായി. 12 പേർ കൂടി രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ മൊത്തം എണ്ണം 108 ആയി.