LiveTV

Live

UAE

യു.എ.ഇയിൽ ഒരു കോവിഡ് മരണം; 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു 

67 വയസുള്ള ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ ഇന്ത്യക്കാർ

യു.എ.ഇയിൽ ഒരു കോവിഡ് മരണം; 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു 

യു.എ.ഇയിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 67 വയസുള്ള ഏഷ്യൻ പൗരനാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ആറായി. ഇന്ന് 31 ഇന്ത്യക്കാരടക്കം 53 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ആകെ രോഗികളുടെ എണ്ണം 664 ആയി. നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കൂടുതൽ കോവിഡ് ബാധിതരെ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.