LiveTV

Live

UAE

ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സേവന കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്ന നടപടി ഊർജിതം

ഉപഭോക്താക്കൾ പരമാവധി ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആർ ടി എ നിർദേശിച്ചു.

ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സേവന കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്ന നടപടി ഊർജിതം

ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സേവന കേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്ന നടപടി ഊർജിതമാക്കി. ഇതിനായി 12 സേവന കേന്ദ്രങ്ങൾ ഏപ്രിൽ ഒമ്പത് വരെ അടച്ചിടും. വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ആർ ടി എയുടെ അൽ ഷിറാവി, കാർസ് അൽമംസാർ, സ്പീഡ് ഫിറ്റ്, ഡിസ്കവറി ഗാർഡൻസ്, അറേബ്യൻ സിറ്റി, അൽത്വവാർ, വാസൽ അൽ ജദ്ദാഫ്, അൽഅറബി, നാദൽഹമർ, അൽ മുമയ്യദ്, അൽ മിസ്ഹാർ, ശാമിൽ അൽ മുഹൈസിന എന്നിവിടങ്ങളിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളാണ് ഏപ്രിൽ ഒമ്പത് വരെ അടച്ചിടുന്നത്. ദുബൈ നഗരസഭയുമായി ചേർന്ന് പ്രവർത്തിക്കുന്ന ചില കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി.

അവീർ, മനാറ, അൽകഫാഫ്, അൽത്വാർ എന്നിവയാണ് ഈ കേന്ദ്രങ്ങൾ. ബാക്കി പതിനഞ്ചു കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ എട്ട് മുതൽ നാലുവരെയാക്കി ചുരുക്കി. ഉപഭോക്താക്കൾ പരമാവധി ഓൺലൈൻ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ആർ ടി എ നിർദേശിച്ചു.