LiveTV

Live

UAE

യു.എ.ഇയിലെ സ്കൂളുകൾ ഫീസിളവ് പ്രഖ്യാപിച്ചു  

യു.എ.ഇയിലെ വിവിധ സ്കൂളുകൾ ഫീസിളവ് പ്രഖ്യാപിച്ചു. വിദ്യാർഥികൾ സ്കൂളിലേക്ക് വരേണ്ടതില്ല എന്നതിനാൽ ബസ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

 യു.എ.ഇയിലെ സ്കൂളുകൾ ഫീസിളവ് പ്രഖ്യാപിച്ചു  

യു.എ.ഇയിലെ വിവിധ സ്കൂളുകൾ ഫീസിളവ് പ്രഖ്യാപിച്ചു. വിദ്യാർഥികൾ സ്കൂളിലേക്ക് വരേണ്ടതില്ല എന്നതിനാൽ ബസ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. ഷാർജയും അജ്മാനും ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു. അജ്മാനിൽ ആരോഗ്യ രംഗത്തുള്ളവർക്കാണ് ഇളവ്.

ഇന്ത്യൻ സിലബസ് പഠിപ്പിക്കുന്ന വിവിധ സ്കൂളുകൾ ഉൾപ്പടെ കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഫീസ് ഇളവ് നൽകാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. മിക്ക സ്കൂളുകളും ബസ് ഫീസ് പൂർണമായും ഒഴിവാക്കും എന്നറിയിച്ചത് രക്ഷിതാക്കൾക്ക് ആശ്വാസമായിട്ടുണ്ട്. ഈ അധ്യയനവർഷം ഇ ലേണിങ് തുടരും എന്നറിയിച്ചതിനാൽ അടുത്തദിവസം മുതൽ ഇ ലേണിങ് ക്ലാസുകൾ കൂടുതൽ സജീവാകും. അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകണം എന്നതിനാൽ ഫീസ് ഇളവ് എത്രകാലം മുന്നോട്ടുപോകുമെന്ന് വ്യക്തമല്ല.

ഇന്ത്യൻ സ്കൂളുകൾ ജൂൺ അവസാനിക്കുന്ന ടേം വരെ ഇ ലേണിങ് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത ടേം സെപ്റ്റംബറിലാണ് ആരംഭിക്കുക. അപ്പോഴേക്കും പ്രതിസന്ധി അവസാനിച്ചേക്കുമെന്നാണ പ്രതീക്ഷ. അതിനിടെ ഷാർജ ട്രാഫിക് പിഴകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡോക്ടർമാർ, നഴ്സ്മാർ തുടങ്ങി ആരോഗ്യരംഗത്തുള്ളവരുടെ ട്രാഫിക് പിഴകൾ ഒഴിവാക്കാൻ അജ്മാനും തീരുമാനിച്ചു.