LiveTV

Live

UAE

യുഎഇയിൽ നിന്നും മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള വഴിതുറന്നു; ശാശ്വത പരിഹാരം വേണമെന്നാവശ്യം  

പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത പ്രശ്നത്തിന് സ്ഥായിയായ പരിഹാരം ഉണ്ടാകണമെന്ന് യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർ.

യുഎഇയിൽ നിന്നും മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള വഴിതുറന്നു; ശാശ്വത പരിഹാരം വേണമെന്നാവശ്യം  

പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത പ്രശ്നത്തിന് സ്ഥായിയായ പരിഹാരം ഉണ്ടാകണമെന്ന് യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർ. യാത്രാവിമാനങ്ങൾ നിർത്തിയതോടെ കാർഗോ വിമാനങ്ങൾ വഴിയാണ് മൃതദേഹങ്ങൾ അയക്കുന്നത്. എന്നാൽ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വിലക്ക് ഇപ്പോഴും തടസം സൃഷ്ടിക്കുകയാണ്.

കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിഞ്ഞ ദിവസം അവസരം ഒരുങ്ങിയിരുന്നു. യു.എ.ഇയിൽ മരിച്ച മൂന്ന് മലയാളി മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുകയും ചെയ്തു. എന്നാൽ കൊച്ചിയിലേക്ക് നാല് മൃതദേഹങ്ങൾ അയക്കാനുളള നീക്കം അനിശ്ചിതത്വത്തിൽ ആയിരുന്നു. മൃതദേഹങ്ങളുടെ എംബാമിങ്ങ് നടപടി പൂർത്തീകരിച്ചെങ്കിലും നിലവിലെ സാഹചര്യത്തിൽ വിദേശത്തു നിന്നുള്ള മൃതദേഹം ഇറക്കാൻ അനുമതിയില്ലെന്ന വാദമാണ് കൊച്ചി എയർപോർട്ടിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ കൈെക്കാണ്ടത്.

ഒടുവിൽ സംസ്ഥാന സർക്കാർ സമ്മർദത്തിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാട് തിരുത്താനും മൃതദേഹം കൊച്ചിയിലേക്ക് അയക്കാനും സാഹചര്യം ഒരുങ്ങി. പ്രശ്നത്തിന് സ്ഥായിയായ പ്രശ്നപരിഹാരം വേണമെന്നാണ് പ്രമുഖ സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി പറയുന്നത്. കോവിഡ്ബാധ മൂലമല്ല മരണം എന്ന് ചൂണ്ടിക്കാട്ടി ദുബൈ ആരോഗ്യവകുപ്പ് ആധികാരിക രേഖ കൈമാറിയിട്ടും കാർഗോ മുഖേന മൃതദേഹം കൈമാറുന്നതിന് എന്താണ് തടസമെന്ന് സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖും ചോദിക്കുന്നു.