LiveTV

Live

UAE

കോവിഡ്- യു എ ഇയിൽ രണ്ടുപേർ കൂടി മരിച്ചു; 41 പുതിയ രോഗികൾ 

42 വയസുള്ള ഏഷ്യക്കാരിയും, 48 വയസുള്ള അറബ് പൗരനുമാണ് മരിച്ചത്. രാജ്യത്തെ മരണസംഖ്യ അഞ്ചായി.

കോവിഡ്- യു എ ഇയിൽ രണ്ടുപേർ കൂടി മരിച്ചു; 41 പുതിയ രോഗികൾ 

യു.എ.ഇയിൽ വീണ്ടും കോവിഡ്​ മരണം. രണ്ട്​ പേരുടെ മരണമാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച പുറത്തുവിട്ടത്​. ഇതോടെ രാജ്യത്ത്​ കൊറോണ മൂലം മരിച്ചവരു​െട എണ്ണം അഞ്ചായി. തിങ്കളാഴ്​ച 41 പുതിയ കോവിഡ്​ കേസുകളുമുണ്ട്​. ഇതോടെ രോഗബാധിതരുടെ എണ്ണം 611ആയി. രണ്ടു പേരുടെ നില ഗുരുതരമാണെന്നും അറിയുന്നു. അതിനിടെ രണ്ട്​ ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നുപേർ രോഗസൗഖ്യം പ്രാപിച്ചിട്ടുണ്ട്​.

രാജ്യത്ത്​ ഇതിനകം 220000 പേരെയാണ്​ കോവിഡ്​ രോഗ പരിശോധനക്ക്​ വിധേയരാക്കിയത്​.