LiveTV

Live

UAE

എക്സ്പോ 2020 ഒരു വർഷം നീട്ടിവെക്കാൻ ശിപാർശ

ഇതുസംബന്ധിച്ച് ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് ആയിരിക്കും അന്തിമ തീരുമാനം കൈകൊള്ളുക.

എക്സ്പോ 2020 ഒരു വർഷം നീട്ടിവെക്കാൻ ശിപാർശ

ദുബൈ എക്സ്പോ 2020 ഒരു വർഷത്തേക്ക് നീട്ടിവെക്കാൻ ശിപാർശ. പ്രദർശനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളും സംഘാടകരും അടങ്ങുന്ന സമിതിയാണ് ഇക്കാര്യം ശിർപാർശ ചെയ്ത്. ഇതുസംബന്ധിച്ച് ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് ആയിരിക്കും അന്തിമ തീരുമാനം കൈകൊള്ളുക.കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന ഉന്നതലയോഗത്തിലാണ് ഒരു വർഷത്തേക്ക് പ്രദർശനം നീട്ടിവെക്കുന്നത് സംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. പ്രദർശനത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ, സംഘടകരുടെ പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പുതിയ സാഹചര്യത്തിൽ ഒരു വർഷം പ്രദർശനം നീട്ടിവെക്കുന്നത് പഠിക്കാനും അത് സംബന്ധിച്ച നിയമനടപടികളുമായി മുന്നോട്ട് പോകാനുമായിരുന്നു ശിപാർശ. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഇന്റർനാഷണൽ ബ്യൂറോ എക്സിബിഷൻസ് അഥവാ ബി ഐ ഇക്കാണ്. അവർ ജനറൽ അസംബ്ലി വിളിച്ചുചേർത്തുവേണം അന്തിമ തീരുമാനമെടുക്കാൻ. നിർബന്ധിത സാഹചര്യത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ മൂന്നിൽ രണ്ട് രാജ്യങ്ങളുടെ ഭൂരിപക്ഷമുണ്ടെങ്കിൽ തിയതി നീട്ടിവെക്കാം എന്നാണ് നിയമം. എക്സ്പോ 2020 വിജയകരമായി നടപ്പാക്കാനുള്ള പ്രതിബദ്ധത യു എ ഇ യോഗത്തിൽ ആവർത്തിച്ചു.