LiveTV

Live

UAE

യു എ ഇയിൽ അക്കാദമികവർഷം പൂർണമായും ഇ- ലേണിങ് ഏർപ്പെടുത്തും

നേരത്തേയുള്ള പരീക്ഷകളുടെ ഗ്രേഡ് അനുസരിച്ചോ, പ്രവേശന പരീക്ഷ നടത്തിയോ വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം നൽകാം

യു എ ഇയിൽ അക്കാദമികവർഷം പൂർണമായും ഇ- ലേണിങ് ഏർപ്പെടുത്തും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ സ്കൂളുകളിലും യൂനിവേഴ്സിറ്റികളിലും ഈ അക്കാദമിക വർഷം പൂർണമായും ഇ ലേണിങ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഈമാസം എട്ട് മുതലാണ് രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും അടച്ചിട്ടത്. വസന്തകാല അവധി നേരത്തേ ആക്കിയാണ് വിദ്യാലയങ്ങൾ അടച്ചത്. ഏപ്രിൽ ഒമ്പത് സ്കൂളുകൾ തുറക്കാനിരിക്കെയാണ് തീരുമാനം. നേരത്തേയുള്ള പരീക്ഷകളുടെ ഗ്രേഡ് അനുസരിച്ചോ, പ്രവേശന പരീക്ഷ നടത്തിയോ വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം നൽകാം. എന്നാൽ, അവസാനവർഷ വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല.