LiveTV

Live

UAE

ദുബെെ നായിഫിലെ താമസക്കാരുടെ ആരോഗ്യപരിശോധന നടത്തി

ദുബൈ ആരോഗ്യ അതോറിറ്റി, ദുബൈ പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ദൗത്യം.

ദുബെെ നായിഫിലെ താമസക്കാരുടെ ആരോഗ്യപരിശോധന നടത്തി

ദുബൈ നായിഫ് ഭാഗത്തെ താമസക്കാരുടെ ആരോഗ്യ പരിശോധനക്ക് സംവിധാനമായി. പ്രദേശത്തെ അഞ്ച് അപാർട്മെൻറ് കോംപ്ലക്സുകളിലായി കഴിയുന്ന 400ലേറെ പേർക്ക് കോവിഡ് പരിശോധനയും നടന്നു. താമസക്കാരുടെ ആശങ്ക ദുരീകരിക്കാനും ഇതിലൂടെ സാധിച്ചു.

ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, പാരാമെഡിക്കുകൾ എന്നിവരുൾക്കൊള്ളുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം വഹിച്ചത്. ദുബൈ ആരോഗ്യ അതോറിറ്റി, ദുബൈ പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ദൗത്യം. നാൽപതിലേറെ ആരോഗ്യ പ്രവർത്തകരാണ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തിയതെന്ന് ആസ്റ്റർ ക്ലിനിക് ആൻറ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. ജോബിലാൽ വാവച്ചൻ പറഞ്ഞു. അപാർട്മെൻറുകളുടെ റിസപ്ഷനിലാണ് പരിശോധനാ സൗകര്യം സജജമാക്കിയത്. താമസക്കാർ ഇവിടെയെത്തി പരിശോധനക്ക് വിധേയരാവുകയായിരുന്നു.

ഓരോരുത്തരുടെയും പിന്നിട്ട ദിവസങ്ങളിലെ യാത്രാ വിവരങ്ങൾ, സമ്പർക്കം തുടങ്ങിയവ ചോദിച്ചറിഞു. തുടർന്ന് ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സർക്കാറിെൻറ വൈറോളജി ലാബിലേക്ക് ഇവ പരിശോധനക്ക് അയച്ചിട്ടുണ്ട്. കടുത്ത പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവരെ ആംബുലൻസുകളിൽ കയറ്റി ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയും ചെയ്തു.