LiveTV

Live

UAE

യു എ ഇ അണുനശീകരണ യജ്ഞം നീട്ടി

ഏപ്രില്‍ 5 വരെ യജ്ഞം തുടരും

യു എ ഇ അണുനശീകരണ യജ്ഞം നീട്ടി

കോവിഡ് 19 വൈറസിനെ നേരിടാന്‍ യു എ ഇ തുടരുന്ന അണുനശീകരണ യജ്ഞം ദീര്‍ഘിപ്പിച്ചു. അടുത്തമാസം അഞ്ച് വരെ യജ്ഞം തുടരും. അണുനശീകരണം നടക്കുന്ന രാത്രി എട്ട് മുതല്‍ അടുത്തദിവസം രാവിലെ ആറ് വരെ പൊതുഗതാഗതം നിര്‍ത്തിവെക്കും. പകല്‍ സമയങ്ങളില്‍ മറ്റു വാഹനങ്ങളുടെ ഗതാഗതത്തിന് തടസമുണ്ടാവില്ല. എന്നാല്‍, രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുവന്നവര്‍ നടപടി നേരിടേണ്ടി വരും.