LiveTV

Live

UAE

കോവിഡ് 19; യു.എ.ഇ പ്രഖ്യാപിച്ച പുതിയ പിഴകൾ ഇവയാണ്

മന്ത്രിസഭാ തീരുമാനപ്രകാരം യു എ ഇ അറ്റോര്‍ണി ജനറലാണ് പുതിയ പിഴകള്‍ സംബന്ധിച്ച ഉത്തരവ് ഇറക്കിയത്

കോവിഡ് 19; യു.എ.ഇ പ്രഖ്യാപിച്ച പുതിയ പിഴകൾ ഇവയാണ്

യു.എ.ഇയില്‍ കോവിഡ് 19 ന് എതിരായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കനത്ത പിഴ ലഭിക്കും. അഞ്ഞൂറ് ദിര്‍ഹം മുതല്‍ അമ്പതിനായിരം ദിര്‍ഹം വരെയുള്ള പുതിയ പിഴയുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. മന്ത്രിസഭാ തീരുമാനപ്രകാരം യു.എ.ഇ അറ്റോര്‍ണി ജനറലാണ് പുതിയ പിഴകള്‍ സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

സമ്പർക്ക വിലക്ക് ലംഘിച്ചാൽ: 50,000 ദിർഹം (10 ലക്ഷം രൂപ)

അനാവശ്യമായി പുറത്തിറങ്ങിയാൽ: 2,000 ദിർഹം

ക്വറന്റയിന്‍ ചെയ്തവര്‍ പുറത്തിറങ്ങിയാല്‍: 50,000 ദിര്‍ഹം

ആവശ്യപ്പെട്ടിട്ടും പരിശോധന നടത്തിയില്ലെങ്കില്‍: 50,000 ദിര്‍ഹം

കാറിൽ മൂന്നിലേറെ പേർ യാത്ര ചെയ്താൽ: 1000 ദിർഹം

വിലക്കിയ സ്ഥാപനങ്ങൾ തുറന്നാൽ: 50,000 ദിർഹം

ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാല്‍: 500 ദിർഹം

ഒത്തുചേരലുകൾ സംഘടിപ്പിച്ചാൽ: 10,000 ദിർഹം

ഒത്തുചേരലിൽ പങ്കെടുത്താല്‍: 5,000 ദിർഹം

ആരോഗ്യ സുരക്ഷ പാലിക്കാത്ത സ്ഥാപനങ്ങൾക്ക്: 3000 ദിർഹം

കപ്പലിൽ ശുചിത്വം ഉറപ്പാക്കിയില്ലെങ്കിൽ: 10,000 ദിർഹം

അനാവശ്യമായി ആരോഗ്യ കേന്ദ്രങ്ങളിൽ പോയാൽ: 1,000 ദിർഹം

ആരോഗ്യപരിശോധനക്ക് വിസമ്മതിച്ചാൽ: 5,000 ദിർഹം

തുറക്കുന്ന സ്ഥാപനങ്ങളില്‍ മുന്‍കരുതല്‍ സംവിധാനം ഇല്ലെങ്കില്‍: 3,000 ദിര്‍ഹം

പൊതുവാഹനങ്ങള്‍ അണുവിമുക്തമാക്കാതെ ഓടിച്ചാല്‍: 5,000 ദിര്‍ഹം