LiveTV

Live

UAE

മെഡിക്കൽ പരിശോധനവേണ്ട; യു എ ഇ വിസകൾ തനിയേ പുതുക്കപ്പെടും

കോവിഡ് 19 കാലത്ത് തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരുടെ വിസകൾക്കാണ് ഇത് ബാധകം

മെഡിക്കൽ പരിശോധനവേണ്ട; യു എ ഇ വിസകൾ തനിയേ പുതുക്കപ്പെടും

യു എ ഇയിൽ തൊഴിലാളികളുടെ കാലാവധി പിന്നിട്ട റെസിഡൻസി വിസകൾ തനിയേ പുതുക്കപ്പെടും. തൊഴിലാളികൾ, വീട്ടുജോലിക്കാർ എന്നിവരുടെ വിസകൾക്കാണ് ഇത് ബാധകം. ഇവരെ വിസ പുതുക്കാനുള്ള മെഡിക്കൽ പരിശോധനയിൽ നിന്നും ഒഴിവാക്കി. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ വിവിധ മന്ത്രാലയങ്ങൾ സംയുക്തമായാണ് തീരുമാനം അറിയിച്ചത്. വിസ പുതുക്കാനായി പ്രവാസി തൊഴിലാളികളും വീട്ടുജോലിക്കാരും മെഡിക്കൽ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. അവ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. തൊഴിൽമന്ത്രാലയം, ആരോഗ്യമന്ത്രാലയം, താമസകുടിയേറ്റ മന്ത്രാലയം എന്നിവ സംയുക്തമായി ഇക്കാര്യം അറിയിച്ചത്. വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടക്കാൻ ഓൺലൈനിൽ സൗകര്യമൊരുക്കുമെന്നും അധികൃതർ അറിയിച്ചു.