LiveTV

Live

UAE

കോവിഡ് 19; വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ

വാണിജ്യസ്ഥാപനങ്ങൾക്ക് മൂന്ന് മാസം വൈദ്യുതി വെള്ളം ബില്ലിൽ 20 ശതമാനം ഇളവ് നൽകുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്

കോവിഡ് 19; വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക്  കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ

കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക തിരിച്ചടികൾ മറികടക്കാൻ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്ക് യു.എ.ഇ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വാണിജ്യസ്ഥാപനങ്ങൾക്ക് മൂന്ന് മാസം വൈദ്യുതി വെള്ളം ബില്ലിൽ 20 ശതമാനം ഇളവ് നൽകുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് മന്ത്രിസഭ പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്കാണ് കടകൾ ഷോപ്പിങ്മാളുകൾ ഹോട്ടലുകൾ, പ്ലാന്റുകൾ, ഹോട്ടൽ അപ്പാർട്ടുമെന്റുകൾ എന്നിവക്ക് വൈദ്യുതി വെള്ളം ബില്ലിൽ ഇരുപത് ശതമാനം ഇളവ് ലഭിക്കുക.

വാണിജ്യ വ്യസ്ഥാപനങ്ങൾക്ക് വൈദ്യതിവെള്ളം ബില്ലുകൾ ആറ്മാസത്തെ സമയമെടുത്ത് ഇൻസ്റ്റാൾമെന്റായി അടക്കാനും സൗകര്യം നൽകും. വൈദ്യുതിവെള്ളം സേവനവുമായി ബന്ധപ്പെട്ട പിഴകൾ മൂന്ന് മാസത്തേക്ക് റദ്ദാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അബൂദബിയിലെ എ.ഡി.സി.ബി, അബൂദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക് എന്നിവ 17 ഇളവുകൾ പ്രഖ്യാപിച്ചു. വ്യക്തികൾക്ക് പത്ത് ആനുകൂല്യങ്ങളും ചെറുകിട വ്യവസായങ്ങൾക്ക് ഏഴ് ആനൂകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചത്. ലോൺ അടവിന് മൂന്ന് മാസത്തെ സാവകാശം നൽകുന്നതടക്കമുള്ള ആനുകൂല്യങ്ങളാണിത്.