LiveTV

Live

UAE

യു.എ.ഇയിലെ ഷോപ്പിങ് കേന്ദ്രങ്ങളും മാളുകളും രണ്ടാഴ്ചകാലത്തേക്ക് അടച്ചിടും 

ലുലു ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റുകൾ രാവിലെ എട്ട് മുതൽ രാത്രി പന്ത്രണ്ട് വരെ പതിവുപോലെ പ്രവർത്തിക്കും. 

യു.എ.ഇയിലെ ഷോപ്പിങ് കേന്ദ്രങ്ങളും മാളുകളും രണ്ടാഴ്ചകാലത്തേക്ക് അടച്ചിടും 

ഷോപ്പിങ് കേന്ദ്രങ്ങൾ നാളെ രാത്രി മുതൽ അടക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറക്കും. ലുലു, നെസ്റ്റോ, സഫാരി തുടങ്ങിയവ തുറന്ന് പ്രവർത്തിക്കും. എന്നാൽ, അവശ്യസാധനങ്ങളും ഭക്ഷണങ്ങളും ലഭിക്കുന്ന സൂപ്പർമാർക്കറ്റുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

അവശ്യവസ്തുക്കൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകൾ, സഹകരണ സ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവയൊഴികെ മുഴുവൻ ഷോപ്പിങ് കേന്ദ്രങ്ങളും അടക്കാനാണ് യുഎഇ ആരോഗ്യമന്ത്രാലയവും ദുരന്തനിവാരണ അതോറിറ്റിയും നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികൾ ആശ്രയിക്കുന്ന മിക്ക ഹൈപ്പർമാർക്കറ്റ് ശൃംഖലകളുടെയും പ്രവർത്തനം തടസില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ലുലു ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റുകൾ രാവിലെ എട്ട് മുതൽ രാത്രി പന്ത്രണ്ട് വരെ പതിവുപോലെ പ്രവർത്തിക്കും. അവശ്യസാധനങ്ങളുടെ ദൗർലഭ്യം ഒഴിവാക്കുന്നതിന് ഇന്ത്യയിൽ നിന്ന് രണ്ട് പ്രത്യേക ചാർട്ടർ വിമാനങ്ങളിൽ പഴം പച്ചക്കറി ഭക്ഷ്യോൽപന്നങ്ങൾ എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. മൊത്തം 53 ടൺ ഉൽപന്നങ്ങളാണ് സ്പൈസ് ജെറ്റിന്റെ വിമാനം ചാർട്ടർ ചെയ്ത് എത്തിക്കുന്നത്. നെസ്റ്റോ സൂപ്പർമാർക്കറ്റ് ശൃംഖലകൾ, ഷാർജയിലെ സഫാരി ഹൈപ്പർമാർക്കറ്റ് എന്നിയവും മുടക്കമില്ലാതെ പ്രവർത്തിക്കുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു.