LiveTV

Live

UAE

കോവിഡ് കാലത്ത് സ്മാര്‍ട്ട് മന്ത്രിസഭ ചേര്‍ന്ന് യു.എ.ഇ

മന്ത്രിമാർ തങ്ങളുടെ സ്വവതിയിൽ നിന്നാണ് യോഗത്തിൽ പങ്കാളികളായത്

കോവിഡ് കാലത്ത് സ്മാര്‍ട്ട് മന്ത്രിസഭ ചേര്‍ന്ന് യു.എ.ഇ

കോവിഡ് വൈറസ് വ്യാപന കാലത്ത് പാലിക്കപ്പെടേണ്ട നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ച് യു.എ.ഇ വീണ്ടും മാതൃകയായി. പൊതുജന സമ്പർക്കവും പരസ്പര ഇടപെടലുകളും കുറക്കണമെന്ന് നിർദേശം നൽകിയതിന് പിന്നാലെയാണ് വേറിട്ട രീതിയിലുള്ള മന്ത്രിസഭായോഗം.

യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും മന്ത്രിസഭ അംഗങ്ങളും വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസ് മുഖേനയാണ് കാബിനറ്റ് മീറ്റിങ് നടത്തിയത്. ഈ സ്മാർട്ട് നീക്കം കൊറോണ കാലത്തെ പൊതുജന സമ്പർക്കം ഇല്ലാതാക്കുന്നതിന് പുതിയ മാതൃക കൂടിയായി മാറി. മന്ത്രിമാർ തങ്ങളുടെ സ്വവതിയിൽ നിന്നാണ് യോഗത്തിൽ പങ്കാളികളായത്.

ഷാർജ അന്താരാഷ്ട്ര പുസ്തകമേള നഗരിയിലും അബൂദബി ലൂവർ മ്യൂസിയത്തിലും അബൂദബി രക്തസാക്ഷി സ്മാരകത്തിലും നേരത്തേ മന്ത്രിസഭ യോഗം സംഘടിപ്പിച്ച് ശ്രദ്ധനേടിയുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ സഹായത്തോടെ വെർച്വലായി കാബിനറ്റ് മീറ്റിങ് സംഘടിപ്പിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. അതുകൊണ്ടു ലോകം താൽപര്യത്തോടെയാണ് ഈ വാർത്ത ശ്രവിച്ചതും. വീഡിയോ കോൺഫറൻസ് മു3ഖനയുള്ള യു.എ.ഇ മന്ത്രിസഭ യോഗത്തിൻെറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും വൈറലായി.

കോവിഡ് -19 കൊറോണ വൈറസിൽ നിന്ന് എല്ലാവരേയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയായാണ് വെർച്വൽ മീറ്റിംഗ് നടത്തിയത്. റോഡുകൾ അണുമുക്തമാക്കൽ, സ്കൂളുകളിലുടനീളം വെർച്വൽ പഠനം, സർക്കാർ വകുപ്പുകളിൽ വിദൂരമായി ജോലിചെയ്യൽ തുടങ്ങി കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളും നടപടികളും യോഗം വിലയിരുത്തി.