LiveTV

Live

UAE

യു എ ഇയിൽ ഇന്ന് വൈകുന്നേരം ശക്തമായ കാറ്റിനും മഴക്കും സാധ്യത

പലയിടത്തും റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

യു എ ഇയിൽ ഇന്ന് വൈകുന്നേരം ശക്തമായ കാറ്റിനും മഴക്കും സാധ്യത

യു എ ഇയിൽ ഇന്ന് വൈകുന്നേരം ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അബൂദബി എമിറേറ്റിലെ വിവിധ മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ ഉയരും. കാറ്റിൽ മണ്ണും പൊടിയും അന്തരീക്ഷത്തിൽ നിറയുന്നതിനാൽ ദൂരകാഴ്ചയെ പ്രതികൂലമായി ബാധിക്കും. കടൽപ്രക്ഷുബ്ദമായിരിക്കും. വലിയ ഉയരത്തിൽ തിരമാലകൾ ഉയരും എന്നതിനാൽ തീരത്ത് പോകുന്നവർ ജാഗ്രതപാലിക്കണം.