LiveTV

Live

UAE

എമിറേറ്റ്സ് മുഴുവൻ യാത്രാവിമാനങ്ങളും റദ്ദാക്കുന്നു

ബുധനാഴ്ച മുതലാണ് മുഴുവൻ യാത്രാവിമാനങ്ങളും സർവീസ് നിർത്തുക

എമിറേറ്റ്സ് മുഴുവൻ യാത്രാവിമാനങ്ങളും റദ്ദാക്കുന്നു

ദുബൈയിലെ എമിറേറ്റ്സ് എയൽലൈൻസ് മുഴുവൻ യാത്രാവിമാനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സിന്റെ മുഴുവൻ പാസഞ്ചർ സർവീസുകളും ബുധനാഴ്ച മുതൽ നിർത്തുകയാണെന്ന് സി ഇ ഒ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽമക്തൂം അറിയിച്ചു. രാജ്യങ്ങൾ അതിർത്തികൾ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നത് വരെ വിമാനസർവീസുകൾ നിർത്തവെക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്സ്.