LiveTV

Live

UAE

യു.എ.ഇയിൽ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഇന്ന് മുതൽ കർശന നിയന്ത്രണം

സീറ്റിങ് ശേഷിയുടെ 20 ശതമാനം ഉപഭോക്താക്കളെ മാത്രമേ അകത്ത് ഇരിക്കാൻ അനുവദിക്കാൻ പാടുള്ളു. ഉപഭോക്താക്കൾ തമ്മിൽ രണ്ട് മീറ്റർ അകലത്തിൽ ഇരുത്തണം.

യു.എ.ഇയിൽ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഇന്ന് മുതൽ കർശന നിയന്ത്രണം

യു.എ.ഇയിലെ റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഇന്ന് മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഞായാറാഴ്ച മുതൽ രണ്ടാഴ്ചക്കാലം സീറ്റിങ് ശേഷിയുടെ 20 ശതമാനം ഉപഭോക്താക്കളെ മാത്രമേ അകത്ത് ഇരിക്കാൻ അനുവദിക്കാൻ പാടുള്ളു. ഉപഭോക്താക്കൾ തമ്മിൽ രണ്ട് മീറ്റർ അകലത്തിൽ ഇരുത്തണം. ഭക്ഷണം വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചു നൽകുന്നതിന് നിയന്ത്രണമുണ്ടാവില്ല.ഔട്ട്ഡോർ, സെൽഫ് ഓർഡർ കിയോസ്കുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നിർദേശപ്രകാരമാണ് നടപടി.ബീച്ചുകൾ, പാർക്കുകൾ, തിയേറ്ററുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ രണ്ടാഴ്ച പൂർണമായും അടക്കും