LiveTV

Live

UAE

കോവിഡ് പ്രതിരോധം: ദുബൈയിൽ റോഡുകൾ അണുവിമുക്തമാക്കുന്നു

11 ദിവസം നീളുന്ന യജ്ഞത്തിൽ നഗരത്തിലെ 95ലേറെ റോഡുകൾ അണുനാശിനി തെളിച്ച് വൃത്തിയാക്കും.

കോവിഡ് പ്രതിരോധം: ദുബൈയിൽ റോഡുകൾ അണുവിമുക്തമാക്കുന്നു

കോവിഡ് 19നെ പ്രതിരോധിക്കാൻ ദുബൈ നഗരത്തിൽ റോഡുകൾ അണുവിമുക്തമാക്കുന്നു. നഗരത്തിലെ മുഴുവൻ റോഡുകളും ജനസാന്ദ്രതയുള്ള തെരുവുകളും അണുനാശിനി തളിച്ച് വൃത്തിയാക്കും. ഇന്ന് പുലർച്ചെയാണ് ഈ പദ്ധതിക്ക് തുടക്കമായത്.

അൽറിഗ്ഗ സ്ട്രീറ്റിൽ നിന്നാണ് റോഡുകളും തെരുവുകളും അണുവിമുക്തമാക്കാനുള്ള യജ്ഞത്തിന് ദുബൈ നഗരസഭ തുടക്കമിട്ടത്. 11 ദിവസം നീളുന്ന യജ്ഞത്തിൽ നഗരത്തിലെ 95ലേറെ റോഡുകൾ അണുനാശിനി തെളിച്ച് വൃത്തിയാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യേക അണുനാശിനികളാണ് തെരുവുകളിൽ പ്രയോഗിക്കുന്നത്.

അണുനശീകരണ പ്രവർത്തനത്തിന് തുടക്കം കുറിക്കാൻ നഗരസഭ ഡയറക്ടർ ജനറൽ എഞ്ചിനീയർ ദാവൂദ് അൽഹജ്രി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഇനിയുള്ള 11 ദിവസവും അർധരാത്രിയിൽ നഗരത്തിലെ ജനസാന്ദ്രതയുള്ള മേഖലയിലെല്ലാം രോഗാണുക്കളെ ഉന്മൂലനം ചെയ്യാൻ നഗരസഭയുടെ പ്രത്യേക സംഘം സജീവമായിരിക്കും. അൽറിഗ്ഗ റോഡിൽ നിന്ന് ആരംഭിച്ച ഈ അണുനാശിനി പ്രയോഗം അടുത്ത ദിവസം നഗരത്തിന്റെ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.