LiveTV

Live

UAE

തൊഴിലിടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ മലയാളത്തിൽ വിശദീകരിച്ച് ദുബൈ സാമ്പത്തിക വകുപ്പ്

ദുബായ് ഇക്കോണമിയുടെ ജീവനക്കാരും ട്രെയ്ഡ് ലൈസന്‍സ് ഉടമകളും ഉപഭോക്താക്കളും പൊതുജനങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്

തൊഴിലിടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ മലയാളത്തിൽ വിശദീകരിച്ച് ദുബൈ സാമ്പത്തിക വകുപ്പ്

കൊറോണ വൈറസ് ഭീതി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ രോഗബാധ തടയുന്നതിന് ജോലിസ്ഥലത്ത് സ്വീകരിക്കാവുന്ന മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങള്‍ ദുബായ് ഇക്കോണമി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ദുബായ് ഇക്കോണമിയുടെ ജീവനക്കാരും ട്രെയ്ഡ് ലൈസന്‍സ് ഉടമകളും ഉപഭോക്താക്കളും പൊതുജനങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

  • നിങ്ങളുടെ സ്ഥാപനങ്ങളില്‍ ടെലി വര്‍ക്കിംഗ് പ്രോത്സാഹിപ്പിക്കുക. നിങ്ങള്‍ക്കടുത്തെവിടെയെങ്കിലും കൊറോണ വൈറസ് ബാധയുണ്ടായാല്‍ ജനങ്ങള്‍ പൊതുഗതാഗതസൗകര്യങ്ങളും തിരക്കുള്ള സ്ഥലങ്ങളും ഒഴിവാക്കണമെന്ന നിര്‍ദേശം വന്നേക്കാം. ടെലി വര്‍ക്കിംഗ് നിങ്ങളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  • ഉപരിതലങ്ങളും (ഡെസ്‌ക്, മൗസ് പാഡ് തുടങ്ങിയവ) വസ്തുക്കളും (ഫോണ്‍, കീബോര്‍ഡ്) പതിവായി അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി വെക്കുക.

  • അടുത്തെവിടെയെങ്കിലും കൊറോണ വൈറസ് ബാധയുണ്ടായിട്ടുണ്ടെങ്കില്‍ നേരിയ ചുമയോ പനിയോ ഉണ്ടെങ്കില്‍ പോലും വീട്ടില്‍തന്നെ ഇരിക്കണമെന്ന് നിങ്ങളുടെ ജീവനക്കാരെയും ഉപഭോക്താക്കളെയും മറ്റിടപാടുകാരെയും പറഞ്ഞു മനസ്സിലാക്കുക.

  • ചുമയോ മൂക്കൊലിപ്പോ ഉള്ളവര്‍ക്കുപയോഗിക്കാന്‍ ഫെയ്‌സ് മാസ്‌കുകളും റ്റിഷ്യൂ പെയ്പ്പറും ജോലിസ്ഥലത്ത് കരുതുക, ഒപ്പം ഉപയോഗം കഴിഞ്ഞ മാസ്‌കും റ്റിഷ്യൂ പെയ്പ്പറും സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടകളും.

  • ജോലി ആവശ്യാര്‍ഥം യാത്ര ചെയ്യേണ്ടി വന്നാല്‍ അവ സംബന്ധിച്ച് നിയന്ത്രണങ്ങളോ നിര്‍ദ്ദേശങ്ങളോ നിലവിലുണ്ടോ എന്ന് പരിശോധിക്കാനും വലിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്നൊഴിഞ്ഞുനില്‍ക്കാനും ജീവനക്കാരെയും ഇടപാടുകാരെയും ഉപദേശിക്കുക.

  • ജോലി ചെയ്യുന്ന ഇടം വൃത്തിയായും ശുചിയായും സൂക്ഷിക്കുക

  • കൈകള്‍ അടിക്കടി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിവെക്കാ ന്‍ ജോലിസ്ഥലത്തുള്ളവരെ പ്രോത്സാഹിപ്പിക്കുക. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ വെക്കുക. ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കൈ സോപ്പിട്ടു കഴുകാനുള്ള സൗകര്യം ഒരുക്കിനല്‍കുക.

20200318-ded-notif-who-workspace-01.pdf
download