LiveTV

Live

UAE

ഇന്ത്യയിൽ നിന്നെത്തിയ യാത്രക്കാരെ യു.എ.ഇ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുന്നു

ചൊവ്വാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ അബൂദബയിൽ വന്നിറങ്ങിയ നിരവധി പേർക്കാണ് തിരിച്ചുപോരേണ്ടി വന്നത്.

ഇന്ത്യയിൽ നിന്നെത്തിയ യാത്രക്കാരെ യു.എ.ഇ  വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുന്നു

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വിസ നിയന്ത്രണം കർശനമാക്കിയ യു.എ.ഇയിൽ ഇന്ത്യയിൽ നിന്നെത്തിയ യാത്രക്കാരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയക്കുന്നു. ചൊവ്വാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ അബൂദബയിൽ വന്നിറങ്ങിയ നിരവധി പേർക്കാണ് തിരിച്ചുപോരേണ്ടി വന്നത്.

നേരത്തേ അനുവദിച്ച വിസിറ്റ് ഉൾപ്പെടെ പുതിയ വിസകെളാക്കെയും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 17ന് മുമ്പ് ഇഷ്യൂ ചെയ്ത സന്ദർശക, ടൂറിസ്റ്റ് വിസകളുമായും ഇപ്പോൾ യു.എ.ഇയിലേക്ക് യാത്ര അസാധ്യമാണ്. താമസ വിസയുള്ളവർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം ലഭിക്കൂ. വരും ദിവസങ്ങളിൽ കൂടുതൽ യാത്രാ വിലക്കുകൾ ഉണ്ടാകും എന്നാണ് സൂചന.