LiveTV

Live

UAE

രാജ്യത്തിന്​ പുറത്തുള്ളവരുടെ വിസിറ്റ്​ വിസകളും യു.എ.ഇ റദ്ദാക്കി

റെസിഡൻറ്​ വിസ ഇല്ലാത്തവർ രാജ്യത്തിന്​ പുറത്തു നിന്ന്​ യു.എ.ഇയിലേക്ക്​ യാത്ര ചെയ്യുന്നത്​ നിർത്തിവെക്കലാണ്​ നല്ലത്

രാജ്യത്തിന്​ പുറത്തുള്ളവരുടെ വിസിറ്റ്​ വിസകളും യു.എ.ഇ റദ്ദാക്കി

പുതിയ വിസകൾ നൽകുന്നത്​ അനിശ്​ചിത കാലത്തേക്ക്​ നിർത്തിവെച്ച യു.എ.ഇ രാജ്യത്തിന്​ പുറത്തുള്ള ആളുകളുടെ വിസിറ്റ്​ വിസകളും റദ്ദാക്കുന്നു. സാധുവായ വിസിറ്റ്​ വിസ ഉള്ളവർക്ക്​ രാജ്യത്തേക്ക്​ യാത്ര ചെയ്യാനാവും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇന്ന്​ വൈകീട്ട്​ മുതൽ അത്തരം വിസകളും അസാധുവായാണ്​ ഇമിഗ്രേഷൻ വെബ്​സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.

അതുകൊണ്ട് റെസിഡൻറ്​ വിസ ഇല്ലാത്തവർ രാജ്യത്തിന്​ പുറത്തു നിന്ന്​ യു.എ.ഇയിലേക്ക്​ യാത്ര ചെയ്യുന്നത്​ നിർത്തിവെക്കലാണ്​ നല്ലത്. രാജ്യത്തിന്​ പുറത്തുള്ള പൗരൻമാരോട്​ അടിയന്തിരമായി തിരിച്ചു വരാൻ യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്​.