LiveTV

Live

UAE

ഭക്ഷ്യ ഉൽപന്നങ്ങൾ സ്റ്റോക്കില്ലെന്ന വ്യാജ പ്രചാരണം; കർശന മുന്നറിയിപ്പുമായി യു.എ.ഇ

ഭക്ഷ്യ ഉൽപന്നങ്ങൾ സ്റ്റോക്കില്ലെന്ന വ്യാജ പ്രചാരണം; കർശന മുന്നറിയിപ്പുമായി യു.എ.ഇ

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വീണ്ടും കർശന മുന്നറിയിപ്പുമായി യു.എ.ഇ. സൂപ്പർ മാർക്കറ്റുകളിൽ സ്റ്റോക്ക് തീരുന്നു എന്ന് പ്രചരിപ്പിച്ചാൽ നടപടി ഉണ്ടാകും. ആളുകളിൽ അനാവശ്യ പരിഭ്രാന്തി രൂപപ്പെടുത്തുന്നവർക്കെതിരെ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും യു.എ.ഇ വ്യക്തമാക്കി.

സോഷ്യൽ മീഡിയ മുഖേനയുള്ള വ്യാപക പ്രചാരണം സൃഷ്ടിക്കുന്ന പ്രയാസം കണക്കിലെടുത്താണ് അത്തരം പ്രവണതകൾക്ക് വിലങ്ങിടാനുള്ള നീക്കം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണെന്ന് യു.എ.ഇ അറ്റോണി ജനറൽ ഡോ. ഹമദ് അൽ ഷംസി അറിയിച്ചു. സൂപ്പർ മാർക്കറ്റുകൾ ഉൾപെടെയുള്ള വിപണന കേന്ദ്രങ്ങളിൽ സ്റ്റോക്ക് തീരുന്നു എന്ന രീതിയിൽ പോസ്റ്റിടുന്നതും ചിത്രം പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്വഭാവം അനുസരിച്ച് ശിക്ഷയുടെ ദൈർഘ്യം കൂടാനും കുറയാനും സാധ്യതയുണ്ട്. യു.എ.ഇ പൗരൻമാർക്കും പ്രവാസികൾക്കും സഞ്ചാരികൾക്കുമെല്ലാം ഈ നിയമം ബാധകമാണ്. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ സുരക്ഷ സംഘം കർശനമായി നിരീക്ഷിക്കുന്നുണ്ട്.