LiveTV

Live

UAE

കോവിഡ് 19 രോഗിക്കൊപ്പം യാത്ര ചെയ്ത പ്രവാസിക്ക് വൈറസ് ബാധയില്ല; വീഡിയോ പങ്കുവെച്ചു

കോവിഡ് 19 രോഗിക്കൊപ്പം യാത്ര ചെയ്ത പ്രവാസിക്ക് വൈറസ് ബാധയില്ല; വീഡിയോ പങ്കുവെച്ചു

കണ്ണൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗിക്ക് ഒപ്പം സ്പൈസ് ജെറ്റ് വിമാനത്തില്‍ നാട്ടിലേക്ക് യാത്രചെയ്ത പ്രവാസിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ദുബൈയില്‍ ദിവസങ്ങളായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം ഇന്നാണ് പുറത്തുവന്നത്.

മാര്‍ച്ച് അഞ്ചിന് സ്പൈസ് ജെറ്റിന്റെ എസ്.ജി 54 വിമാനത്തില്‍ യാത്ര ചെയ്ത കോഴിക്കോട് പുളിങ്ങോം സ്വദേശി ഹംസക്കാണ് ദുബൈയില്‍ നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞത്. ദിവസങ്ങളായി ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ കൊറന്റയിന്‍ സംവിധാനത്തില്‍ തുടരുന്ന ഹംസ പരിശോധനാഫലം വീഡിയോയിലൂടെ പങ്കുവെച്ചു. ഈ വിമാനത്തിലെ യാത്രക്കാര്‍ പരിശോധനക്ക് വിധേയമാകണമെന്ന കേരള സര്‍ക്കാറിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇദ്ദേഹം ദുബൈയില്‍ തിരിച്ചെത്തി പരിശോധനകള്‍ക്ക് വിധേയനായത്. ഇനിയും നാലുദിവസം നിരീക്ഷണത്തില്‍ തുടരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ കുറിച്ച് നാട്ടില്‍ പ്രചരിക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കൂടിയാണ് ഹംസ തന്റെ വീഡിയോ പങ്കുവെച്ചത്.