LiveTV

Live

UAE

പ്രതിസന്ധിക്ക് വിരാമം; പുറംകടലിൽ അഞ്ചുദിവസം കുടുങ്ങിയ കപ്പൽ ഷാർജയില്‍  നങ്കൂരമിട്ടു

മാധ്യമങ്ങളിലൂടെ കപ്പൽ ജീവനക്കാരുടെ ദുരിതം പുറംലോകം അറിഞ്ഞതോടെയാണ് പ്രതിസന്ധി പരിഹരിച്ചത്.

പ്രതിസന്ധിക്ക് വിരാമം; പുറംകടലിൽ അഞ്ചുദിവസം കുടുങ്ങിയ കപ്പൽ ഷാർജയില്‍  നങ്കൂരമിട്ടു

പുറംകടലിൽ അഞ്ചുദിവസം കുടുങ്ങിയ കപ്പൽ ഷാർജ തുറമുഖത്ത് നങ്കൂരമിട്ടു. ഇതോടെ നാലു മലയാളി ജീവനക്കാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് ഉടൻ തന്നെ മടങ്ങാൻ കഴിയും. മലയാളി സാമൂഹിക പ്രവർത്തകൻെറ ഇടപെടൽ മുഖേനയാണ് കപ്പലിന് ഷാർജ തീരത്ത് പ്രവേശിക്കാൻ അനുമതി ലഭിച്ചത്.

കൊറോണ കെടുതികൾ വിതച്ച ഇറാനിൽ നിന്ന്‌ വരുന്നതിനാൽ കപ്പൽ അങ്ങോട്ടു തന്നെ തിരിച്ചുവിടാനായിരുന്നു ഉടമകളുടെ നിർദേശം. രോഗം വ്യാപിച്ച ഇറാനിലേക്ക് മടങ്ങില്ലെന്ന് ജീവനക്കാരും ഉറപ്പിച്ചു. മാധ്യമങ്ങളിലൂടെ കപ്പൽ ജീവനക്കാരുടെ ദുരിതം പുറംലോകം അറിഞ്ഞതോടെയാണ് പ്രതിസന്ധി പരിഹരിച്ചത്.

ഷാർജയിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ വി.എ സലീം, ഷാർജ പോർട്ട് ട്രസ്റ്റ് ചെയർമാൻ ശെെഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖാസിമിയുമായി ഇതു സംബന്ധിച്ച ആശയവിനിമയം നടത്തി. തുടർന്നാണ് കപ്പലിന് കരക്കടുക്കാൻ ഷാർജ അനുമതി കിട്ടിയത്.

12 ജീവനക്കാരിൽ ഒരാളൊഴികെ മറ്റുള്ളവർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. അതിൻെറ ആഹ്ലാദവും ഇവർ പങ്കുവെച്ചു. HOLD കപ്പലിൽ ഇന്ത്യക്കാരടക്കം പന്ത്രണ്ട് ജീവനക്കാരുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി എസ്. ഷിബു, പാലക്കാട് സ്വദേശികളായ രജീഷ്, മണി, കോഴിക്കോട് സ്വദേശി പ്രകാശൻ തുടങ്ങിയവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികൾ.