LiveTV

Live

UAE

കോവിഡ് 19; ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു

ഏപ്രിൽ 4 വരെ തുടരേണ്ട സീസണാണ് നേരത്തെ അവസാനിപ്പിച്ചത്

കോവിഡ് 19; ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു

ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു. കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഏപ്രിൽ 4 വരെ തുടരേണ്ട സീസണാണ് നേരത്തെ അവസാനിപ്പിച്ചത്. കോവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി കര്‍ശന നടപടികളാണ് ദുബൈ കൈകൊള്ളുന്നത്.

ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നൽകുന്നത് നിർത്തും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകൾ കർശനമാക്കുന്നതിന്റെ സൂചനയാണ് തീരുമാനം. പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്താൻ യു.എ.ഇ തീരുമാനം കൈക്കൊണ്ടു.

തുർക്കി, ലബനാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും റദ്ദാക്കി. അബൂദബിയിലെ ഗ്രാൻഡ് മോസ്ക്, വിനോദ കേന്ദ്രങ്ങൾ, തിയറ്ററുകൾ എന്നിവക്ക് പുറമെ ദുബൈയിലെ നിശാക്ലബുകളു അടച്ചിടും