LiveTV

Live

UAE

12 പേർക്ക് കൂടി കോവിഡ്; വിസ വിലക്കുമായി യു.എ.ഇ

ചൊവ്വാഴ്ച മുതല്‍ പുതിയ ടൂറിസ്റ്റ് വിസയോ, സന്ദര്‍ശക വിസയോ, റെസിഡന്റ് വിസയോ ലഭിക്കില്ല.

12 പേർക്ക് കൂടി കോവിഡ്; വിസ വിലക്കുമായി യു.എ.ഇ

യു.എ.ഇയിൽ 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടും. ഇതോടെ ആകെ രോഗികളുടെ എണ്ണം 98 ആയി. യു.എ.ഇ പുതിയ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

ചൊവ്വാഴ്ച മുതല്‍ പുതിയ ടൂറിസ്റ്റ് വിസയോ, സന്ദര്‍ശക വിസയോ, റെസിഡന്റ് വിസയോ ലഭിക്കില്ല. നിലവില്‍ വിസ ലഭിച്ചവര്‍ക്ക് യാത്രതുടരാം. സ്കൂള്‍ അവധിക്കാലത്ത് ഗള്‍ഫിലേക്ക് പോകാന്‍ പദ്ധതിയിട്ട കുടുംബങ്ങള്‍ മുഴുവന്‍ യാത്ര മാറ്റിവെക്കുകയാണ്. ഇതോടെ ആശങ്കയിലാണ് യു.എ.ഇയിലെ ട്രാവല്‍ ആന്‍‍ഡ് ടൂറിസം മേഖല.