LiveTV

Live

UAE

കോവിഡ് രോഗ പശ്ചാത്തലത്തിൽ ദുബൈ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന് വ്യാപക പിന്തുണ 

വാണിജ്യ മേഖലയിലെയും മറ്റും തിരിച്ചടി യാഥാർഥ്യബോധത്തോടെ വിലയിരുത്തുന്ന പാക്കേജാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തി

കോവിഡ് രോഗ പശ്ചാത്തലത്തിൽ ദുബൈ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന് വ്യാപക പിന്തുണ 

കോവിഡ് രോഗ പശ്ചാത്തലത്തിൽ ദുബൈ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന് വ്യാപക പിന്തുണ. വാണിജ്യ മേഖലയിലെയും മറ്റും തിരിച്ചടി യാഥാർഥ്യബോധത്തോടെ വിലയിരുത്തുന്ന പാക്കേജാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തി. യു.എ.ഇയിലെ ബിസിനസ് ലോകവും പാക്കേജ് സ്വാഗതം ചെയ്തു.

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാൻ‍ ബിന്‍‍ മുഹമ്മദ് ബിൻ‍ റാഷിദ് അല്‍‍ മക്തൂം ആണ് കഴിഞ്ഞ ദിവസം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക രംഗത്തിന് ഉണർവേകാൻ മൂന്നുമാസത്തേക്ക് 150 കോടി ദിർഹമിന്‍റെ സാമ്പത്തിക ഉത്തേജന പാക്കേജാണിത്. മൂന്ന് മാസത്തേക്ക് വൈദ്യുതി, വെള്ളം നിരക്കുകൾ കുറച്ചും ഫീസുകൾ ഉപേക്ഷിച്ചുമാണ് നടപടി. ബിസിനസ്, ടൂറിസം, ഹോട്ടൽ, കയറ്റുമതി, ഇറക്കുമതി തുടങ്ങിയ 15 മേഖലകളിലെ ഉത്തേജനം പാക്കേജ് ലക്ഷ്യമിടുന്നു.

വൈദ്യുതി, ജല കണക്ഷനുകൾക്ക് നൽകേണ്ട ഡെപ്പോസിറ്റ് തുകയിൽ 50 ശതമാനം കുറവ് വരുത്തിയതും ശ്രദ്ധേയമാണ്. പ്രതിസന്ധി മുന്നിൽ കണ്ടുള്ള മികച്ച ചുവടുവെപ്പാണിതെന്ന് ബിസിനസ് രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടി. മറ്റു ഗൾഫ് നഗരങ്ങളും സമാന പദ്ധതികൾ ആവിഷ്കരിക്കുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെച്ചു. അറബ്, അന്താരാഷ്ട്ര മാധ്യമങ്ങളും ഉത്തേജക പാക്കേജിന് വൻ പ്രാധാന്യമാണ് നൽകുന്നത്.