LiveTV

Live

UAE

കോവിഡ് 19; സാമ്പത്തിക മേഖലയ്ക്കായി 10000 കോടി ദിർഹമിന്‍റെ പാക്കേജ്​ പ്രഖ്യാപിച്ച്​ യു.എ.ഇ 

കോവിഡ്​ വൈറസിൽ നിന്ന്​ രാജ്യത്തെ സാമ്പത്തിക മേഖലയെ രക്ഷിച്ചെടുക്കുന്നതിന്​ 10000 കോടി ദിർഹമിന്‍റെ (ഏകദേശം 20,000 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിച്ച്​ യു.എ.ഇ സെൻട്രൽ ബാങ്ക്​. ​

കോവിഡ് 19; സാമ്പത്തിക മേഖലയ്ക്കായി 10000 കോടി ദിർഹമിന്‍റെ പാക്കേജ്​ പ്രഖ്യാപിച്ച്​ യു.എ.ഇ 

കോവിഡ് വൈറസിൽ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖലയെ രക്ഷിച്ചെടുക്കുന്നതിന് 10000 കോടി ദിർഹമിന്റെ (ഏകദേശം 20,000 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യു.എ.ഇ സെൻട്രൽ ബാങ്ക്.

സംരംഭകർക്ക് ചുരുങ്ങിയ ചെലവിൽ വായ്പകൾ ലഭ്യമാക്കാനും നടപടികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം 3000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് ദുബൈ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സെൻട്രൽ ബാങ്കിന്‍റെ പ്രഖ്യാപനം.

ചെറുകിട, ഇടത്തരം, വൻകിട സംരംഭകര്‍ക്ക് ഉദാരമായ രീതിയിൽ വായ്പകൾ ലഭ്യമാക്കുന്നതിന് സെൻട്രൽ ബാങ്ക് മറ്റ് ബാങ്കുകൾക്ക് തുക അനുവദിക്കും.