LiveTV

Live

UAE

കുറ്റവാളികളെ സ്മാർട്ടായി പിടികൂടാൻ അബുദാബി പൊലീസിന്റെ പുതിയ‌ വാഹനം

പിടികിട്ടാപുള്ളികളുടെ മുഖംതിരിച്ചറിഞ്ഞ് വലയിലാക്കാൻ സഹായിക്കുന്ന സ്മാർട്ട്ബാർസ് ഗതാഗതനിയമലംഘകരെയും പിടികൂടും. അബൂദബി നഗരത്തിലൂടെ റോന്തുചുറ്റുന്ന വാഹനം സുരക്ഷാഭീഷണി ഉയർത്തുന്നവരെയാണ് ലക്ഷ്യംവെക്കുന്നത്

കുറ്റവാളികളെ സ്മാർട്ടായി പിടികൂടാൻ അബുദാബി പൊലീസിന്റെ പുതിയ‌ വാഹനം

കുറ്റവാളികളെ സ്മാർട്ടായി പിടികൂടാൻ അബുദാബി പൊലീസ് വാഹനം. പിടികിട്ടാപുള്ളികളുടെ മുഖം തിരിച്ചറിഞ്ഞ് വലയിലാക്കാൻ സഹായിക്കുന്ന സ്മാർട്ട് ബാർസ് ഗതാഗത നിയമലംഘകരെയും പിടികൂടും. അബൂദബി നഗരത്തിലൂടെ റോന്തു ചുറ്റുന്ന വാഹനം സുരക്ഷാ ഭീഷണി ഉയർത്തുന്നവരെയാണ് ലക്ഷ്യം വെക്കുന്നത്. പരസരപ്രദേശങ്ങളിൽ കറങ്ങി നടക്കുകയോ ഒളിച്ചു ജീവിക്കുകയോ ചെയ്യുന്ന കുറ്റവാളികളെ കണ്ടുപിടിച്ചാൽ പ്രതിയുടെ ചിത്രവും ദൃശ്യവും പകർത്തി കൺട്രോൾ റൂമിനു കൈമാറും.

രേഖകളിലുള്ള മുഖവുമായി ഒത്തുനോക്കി ഉറപ്പാക്കിയാൽ പ്രതിയെ പിടികൂടുകയാണ് ദൗത്യം. അടുത്ത മാസം സ്മാർട് ബാർസ് ഘടിപ്പിച്ച 10 വാഹനങ്ങൾ നിരത്തിലിറങ്ങും. അതോടെ പിടികിട്ടാപ്പുള്ളികളെ വരുതിയിലാക്കാൻ പൊലിസിന് എളുപ്പം സാധിക്കും. ഇവരെ സംരക്ഷിക്കുന്നവരെയും വെറുതെ വിടില്ലെന്ന് പൊലീസ് അറിയിച്ചു. അമിത വേഗം ഉൾപ്പെടെ ഗതാഗത നിയമലംഘനം പകർത്താനും ഈ വാഹനത്തിനു സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി നിലനിർത്തുകയാണ് ഇത്തരം നീക്കങ്ങളിലൂടെ