LiveTV

Live

UAE

കോവിഡ് 19: സാനിറ്റൈസർ, സോപ്പ്, മാസ്ക് എന്നിവക്ക് അന്യായ വില ഈടാക്കുന്നവര്‍ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്

കൊള്ളലാഭം ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 5000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് താക്കീത്

കോവിഡ് 19: സാനിറ്റൈസർ, സോപ്പ്, മാസ്ക് എന്നിവക്ക് അന്യായ വില ഈടാക്കുന്നവര്‍ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്

കോവിഡ്-19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സാനിറ്റൈസർ, സോപ്പ് ഉൾപെടെ ശുചിത്വത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾക്ക് അനിയന്ത്രിത വില ഈടാക്കിയാൽ കടുത്ത നടപടിയെന്ന് യു.എ.ഇ വാണിജ്യ മന്ത്രാലയം. കൊള്ളലാഭം ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 5000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് താക്കീത്.

സാനിറ്റൈസർ, സോപ്പ്, മാസ്കുകൾ എന്നിവക്ക് വില ഗണ്യമായി ഉയർത്താൻ ഫാർമസികളും മറ്റും നീക്കം നടത്തുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ. ആവശ്യമെങ്കിൽ താത്കാലികമായി അടച്ചുപൂട്ടാൻ നിർദേശം നൽകുമെന്നും മന്ത്രാലയം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അവശ്യ സാമഗ്രികളായ സാനിറ്റൈസറിനും സോപ്പുകൾക്കും വിവിധ ഔട്ട് ലെറ്റുകളിൽ വില വർധിപ്പിച്ചതായുള്ള പരാതികൾ മന്ത്രാലയത്തിനും ലഭിച്ചിട്ടുണ്ട്.

ചില ഔട് ലെറ്റുകളിൽ ഇത്തരം ഉല്പന്നങ്ങൾക്ക് ഇരട്ടി പണം ഈടാക്കുന്നതായും ആക്ഷേപമുണ്ട്. പരാതികൾ വർധിക്കാൻ തുടങ്ങിയതോടെ ഇത്തരം വസ്തുക്കൾക്ക് ന്യായമായ വില തന്നെയാണോ ഈടാക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധന കാമ്പുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.