LiveTV

Live

UAE

യു.എ.ഇയില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതരുടെ എണ്ണം 19 ആയി

യു.എ.ഇയില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യു.എ.ഇയില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതരുടെ എണ്ണം 19 ആയി. രോഗം പടരുന്നത് ഒഴിവാക്കാന്‍ യു.എ.ഇ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുകയാണ്. വിദ്യാര്‍ഥികളും ബന്ധുക്കളും അവരുടെ യാത്രാവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്കൂളുകള്‍ നിര്‍ദേശം നല്‍കി. ഇറാനില്‍ നിന്നെത്തിയ ആറുപേര്‍ക്കാണ് പുതുതായി കോറോണ ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ നേരത്തേ രോഗബാധ കണ്ടെത്തിയ രണ്ട് ചൈനക്കാര്‍ പൂര്‍ണമായും രോഗവിമുക്തി നേടിയതായി യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോറോണ സ്ഥിരീകരിച്ച 19 പേരില്‍ അഞ്ച് പേര്‍ ഇതുവരെ സുഖം പ്രാപിച്ചിട്ടുണ്ട്.

സ്കൂള്‍ വിദ്യാര്‍ഥികളും അവരുടെ ബന്ധുക്കളും കഴിഞ്ഞ 28 ദിവസത്തിനിടയില്‍ നടത്തിയ വിദേശയാത്രകളെ കുറിച്ചുള്ള വിവരം നല്‍കാന്‍ സ്കൂളുകള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കോറോണ വ്യാപകമായ രാജ്യങ്ങളിലേക്ക് ബന്ധുക്കള്‍ പോയിട്ടുണ്ടെങ്കിലും അക്കാര്യം അറിയിക്കണം. യാത്ര നിയന്ത്രിക്കുന്നതിന് ജി.സി.സി പൗരന്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനുള്ള അനുമതി യു.എ.ഇ റദ്ദാക്കി. പാസ്പോര്‍ട്ട് ഉപയോഗിച്ച് മാത്രമേ അതിര്‍ത്തി കടക്കാന്‍ ഇനി അനുമതി നല്‍കൂ. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിന് പുറത്തേക്ക് പോയവര്‍ക്ക് തിരിച്ചുവരാന്‍ അനുവാദം നല്‍കം. കൊറോണ പടരുന്ന സാഹചര്യത്തില്‍ തല്‍കാലത്തേക്കാണ് ഈ നിയന്ത്രണമെന്നും അധികൃതര്‍ പറഞ്ഞു.