LiveTV

Live

UAE

അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ അബൂദബിക്ക് റെക്കോഡ് വർധന

അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ അബൂദബിക്ക് റെക്കോഡ് വർധന

അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ അബൂദബിക്ക് റെക്കോഡ് വർധന. 113.5 ലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് പോയ വർഷം അബൂദബിയിൽ എത്തിയത്. ‌2018ലേതിനേക്കാൾ സന്ദർശകരുടെ എണ്ണത്തിൽ 10.5 ശതമാനം വർധനവാണുണ്ടായത്. അബൂദബിയിലെ 168 ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്മെൻറുകളിലും ഏറ്റവും കൂടുതൽ അതിഥികളെത്തിയ വർഷമാണ് 2019. ഇതുവരെയുള്ള 51 ലക്ഷം അതിഥികളുടെ റെക്കോഡാണ് പോയ വർഷം തകർന്നത്. ഹോട്ടൽ അതിഥികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യ, ചൈന, യു.കെ, യു.എസ്.എ എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവുമധികം പേർ എത്തിയത്. 2018ലേതിനേക്കാൾ 8.2 ശതമാനം വർധനയാണ് ഇന്ത്യൻ അതിഥികളുടെ എണ്ണത്തിൽ ഉണ്ടായത്. 4,50,000ത്തിലധികം ഹോട്ടൽ അതിഥികൾ ഇന്ത്യയിൽനിന്നെത്തി. ഇതേ കാലയളവിൽ അമേരിക്കയിൽനിന്നുള്ള അതിഥികളുടെ എണ്ണത്തിൽ 5.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.