LiveTV

Live

UAE

സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടവുമായി യു.എ.ഇ 

എണ്ണവരുമാനത്തിലും എണ്ണേതര വരുമാനത്തിലും വളര്‍ച്ചയുണ്ടെന്നാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്ക്

സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടവുമായി യു.എ.ഇ 

യു.എ.ഇയുടെ കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നിലാകുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ വിലയിരുത്തല്‍. മൊത്ത ആഭ്യന്തര ഉല്‍പാദനം 2.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പുതിയ കണക്കുകള്‍. ഇത് നേരത്തേ പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലാണ്.

2019 അവസാന പാദത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച പഠനത്തിലാണ് രാജ്യത്തിന്റെ സാന്പത്തിക രംഗം മികച്ച മുന്നേറ്റം നടത്തിയതതായി സൂചിപ്പിക്കുന്നത്. ആഭ്യന്തര ഉല്‍പാദത്തില്‍ 1.6 ശതമാനം വളര്‍ച്ചയാണ് ഐ.എം.എഫ് പ്രവചിച്ചിരുന്നത്. സെന്‍ട്രല്‍ ബാങ്ക് തന്നെ കണക്കായിരുന്നത് 2.3 ശതമാനം വളര്‍ച്ചയും. അവസാന പാദത്തിലെ കണക്കുകള്‍ പ്രകാരം ഇത് 2.9 ലെത്തുമെന്നാണ് വിലയിരുത്തുന്നത്.

എണ്ണവരുമാനത്തിലും എണ്ണേതര വരുമാനത്തിലും വളര്‍ച്ചയുണ്ടെന്നാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്ക്. എണ്ണമേഖല രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തും. പ്രകൃതിവാതകം, അനുബന്ധ കണ്ടന്‍സേറ്റ് ഉദ്പാദനം എന്നിവയാണ് എണ്ണമേഖലയിലെ വളര്‍ച്ചക്ക് കരുത്താവുക. ഐ.എം.എഫ് നേരത്തേ നടത്തിയ കണക്കു പ്രകാരം 2020 ല്‍ ജി.ഡി.പി മൂന്ന് ശതമാനം വരെ ഉയര്‍ന്നേക്കുമെങ്കിലും 2019 ല്‍ വലിയ വളര്‍ച്ച പ്രവചിച്ചിരുന്നില്ല.

2019 ആദ്യപാദത്തെ 1.4 ശതമാനം ഇടിവുണ്ടായെങ്കിലും സര്‍ക്കാര്‍ നിക്ഷേപം 3.3 ശതമാനം വര്‍ധിച്ചതും എണ്ണവില 2.4 ശതമാനം ഉയര്‍ന്നതും അവസാനപാദത്തില്‍ സാമ്പത്തിക വളര്‍ച്ചക്ക് കരുത്ത് പകര്‍ന്നുവെന്ന് സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു.