LiveTV

Live

UAE

കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച ഫിലിപ്പൈന്‍ യുവതിയെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു

കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച ഫിലിപ്പൈന്‍ യുവതിയെ  അറസ്റ്റ് ചെയ്തു

അബൂദബിയില്‍ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച ഫിലിപ്പൈന്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ആദ്യ ഭര്‍ത്താവ് കുഞ്ഞിനെ ഏറ്റെടുക്കാനായിരുന്നു മര്‍ദനം.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. കുട്ടിയെ മര്‍ദിക്കുന്ന സ്ത്രീക്കെതിരെ നടപടി വേണമെന്നും മുറവിളി ഉയര്‍ന്നു. കുഞ്ഞിനെ മര്‍ദിച്ച മാതാവ് അറസ്റ്റിലായ വിവരം അബൂദബി പൊലീസ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

നേരത്തേ യു.എ.ഇ സ്വദേശിയെ വിവാഹം കഴിച്ച മാതാവ് വിവാഹമോചനം നേടി മറ്റൊരു യു.എ.ഇ സ്വദേശിയെ വിവാഹം കഴിച്ചിരുന്നു. ആദ്യ ഭര്‍ത്താവ് കുഞ്ഞിനെ ഏറ്റെടുക്കാന്‍ വേണ്ടി കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദൃശ്യങ്ങള്‍ കണ്ട് കുഞ്ഞിന്റെ പിതാവും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് അബൂദബി പൊലീസ് പറഞ്ഞു.