LiveTV

Live

UAE

ദുബൈയില്‍ യുവ എന്‍ജിനീയര്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബൈ ഹെഡ്‌ ക്വാട്ടേഴ്സ്‌ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് സാമൂഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ദുബൈയില്‍ യുവ എന്‍ജിനീയര്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

തിരൂർ സ്വദേശിയായ യുവ എന്‍ജിനീയർ ദുബൈയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് മരണപ്പെട്ടു. തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25‌) ആണ് ഇന്നലെ സിലിക്കോൺ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്നും കാൽവഴുതി താഴെവീണ് മരിച്ചത്. അവിവാഹിതനായ സബീൽ റഹ്മാൻ ഒന്നര വർഷമായി ദുബൈയിൽ പ്ലാനിങ് എന്‍ജിനീയറായി ജോലിചെയ്തു വരുകയായിരുന്നു. മാതാവ്‌ സുബൈദ. ഫാസില ഷെറിൻ, ജംഷീന, ഗയാസ്‌ എന്നിവർ സഹോദരങ്ങളാണ്. ദുബൈ ഹെഡ്‌ ക്വാട്ടേഴ്സ്‌ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് സാമൂഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.