LiveTV

Live

UAE

ഭക്ഷ്യോൽപാദന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണെന്ന് എം.എ യൂസുഫലി

ഭക്ഷ്യമേഖലയിൽ രാജ്യം കൈവരിച്ച നേട്ടത്തിന്‍റെ തെളിവാണ് ഗൾഫുഡിലെ വർധിച്ച പങ്കാളിത്തം

ഭക്ഷ്യോൽപാദന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണെന്ന് എം.എ യൂസുഫലി

ഭക്ഷ്യോൽപാദന, വിപണന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ യൂസുഫലി. യു.എ.ഇ ഉൾപ്പെടെയുള്ള പുറം രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ റിക്കാർഡ് വർധനയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയിൽ തുടരുന്ന ഗൾഫുഡ് പ്രദർശനത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യൂസുഫലി.

ഭക്ഷ്യമേഖലയിൽ രാജ്യം കൈവരിച്ച നേട്ടത്തിന്‍റെ തെളിവാണ് ഗൾഫുഡിലെ വർധിച്ച പങ്കാളിത്തം. മേള കാൽ നൂറ്റാണ്ടിലെത്തി നിൽക്കെ, നൂറുകണക്കിന് പ്രദർശകരാണ് ഇന്ത്യയിൽ നിന്നും മാത്രം വന്നെത്തിയിരിക്കുന്നതെന്നും എം.എ യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്‍റെ വിപുലമായ പവലിയനും മേളയിലുണ്ട്. കശ്മീർ ഉൾപ്പെടെ എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള തയാറെടുപ്പിലാണ് ലുലു ഗ്രൂപ്പ്.