LiveTV

Live

UAE

ഇറാനില്‍ ഭൂചലനം; യു.എ.ഇ നഗരങ്ങളും വിറച്ചു

ഇറാനില്‍ ഭൂചലനം; യു.എ.ഇ നഗരങ്ങളും വിറച്ചു

ഇറാനിലുണ്ടായ ഭൂചലനത്തില്‍ യു.എ.ഇ നഗരങ്ങളും വിറച്ചു. ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടു. എവിടെയും നാശനഷ്ടങ്ങളില്ലെന്ന് യു.എ.ഇ ഭൂകമ്പനിരീക്ഷണ കേന്ദ്രം അറിയിച്ചു.

യു.എ.ഇ സമയം ഇന്ന് വൈകുന്നേരം നാലരയോടെയാണ് ഇറാനിലെ ബന്ദര്‍ അബ്ബാസില്‍ മൂന്ന് തവണ ഭൂചലനമുണ്ടായത്. നാലരക്ക് റിച്ചര്‍ സ്കെയിലില്‍ 5.5 വ്യാപ്തി രേഖപ്പെടുത്തിയ ചലനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടത്. ബന്ദര്‍ അബ്ബാസില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രം. യു.എ.ഇ തീരത്ത് നിന്ന് 200 കിലോമീറ്ററോളം അകലെയാണിത്.