LiveTV

Live

UAE

ദുബൈയില്‍ എക്സ്പോ ടി20 വേദിയിലേക്കുള്ള അവസാന രണ്ടുഘട്ട റോഡ് പദ്ധതികളും പൂർത്തിയായി 

ദുബൈയില്‍ എക്സ്പോ ടി20 വേദിയിലേക്കുള്ള അവസാന രണ്ടുഘട്ട റോഡ് പദ്ധതികളും പൂർത്തിയായി.

ദുബൈയില്‍ എക്സ്പോ ടി20 വേദിയിലേക്കുള്ള അവസാന രണ്ടുഘട്ട റോഡ് പദ്ധതികളും പൂർത്തിയായി 

ദുബൈയില്‍ എക്സ്പോ ടി20 വേദിയിലേക്കുള്ള അവസാന രണ്ടുഘട്ട റോഡ് പദ്ധതികളും പൂർത്തിയായി. മൂന്ന് ഫ്ലൈ ഓവറുകള്‍, ഇന്‍റര്‍ സെക്ഷനുകള്‍, 43 കിലോമീറ്റര്‍ റോഡ്, 7 കിലോമീറ്റർ ദൈർഘ്യം വരുന്ന പാലം എന്നിവ ഉള്‍പ്പെടുന്ന പദ്ധതിയാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എക്സ്പോ വേദിയിലേക്കുള്ള സമഗ്ര റോഡ് വികസന പദ്ധതിയെ ആറു ഘട്ടമായാണ് ക്രമീകരിച്ചത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് എക്സ്പോ വേദിയിലേക്കുള്ള രണ്ട് ഫ്ലൈ ഓവറുകൾ യാത്ര കൂടുതൽ സുഗമമാക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽഹൂദിൽ നിന്ന് ആൽ മക്തും വിമാനത്താവളത്തിലേക്കുള്ള യാത്രാദൂരം 35 മിനിറ്റിൽ നിന്ന് 6 മിനിറ്റായി ചുരുങ്ങും. എക്സ്പോയിലേക്കും തിരിച്ചുമുള്ള യാത്ര വളരെ എളുപ്പത്തിലാക്കാൻ സഹായിക്കുന്നതു കൂടിയാണ് വികസന പദ്ധതി.

നിശ്ചിത സമയത്തിനും മുമ്പെ എക്സ്പോ വേദിയിലേക്കുള്ള എല്ലാ റോഡ് പദ്ധതികളും പൂർത്തീകരിക്കാൻ സാധിച്ചത് ആഹ്ലാദകരമാണെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. വൻതുക ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റിനെ എക്സ്പോ റോഡിനെയും അല്‍ യലായിസ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ഇൻറര്‍സെക്ഷന്‍, ദുബൈ ഇന്‍വെസ്റ്റ്മെൻറ് പാര്‍ക്ക്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഫ്ലൈഓവര്‍ എന്നിവ മൂന്നും നാലും ഘട്ട പദ്ധതിയുടെ ഭാഗമായിരുന്നു.