LiveTV

Live

UAE

യു.എ.ഇയില്‍ കൊറോണ ബാധിതരുടെ നില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രാലയം

ആവശ്യത്തിന് മരുന്നുകൾ യു.എ.ഇയിൽ ലഭ്യമാണെന്ന് ആരോഗ്യ, രോഗപ്രതിരോധമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ് പറഞ്ഞു

യു.എ.ഇയില്‍ കൊറോണ ബാധിതരുടെ നില മെച്ചപ്പെട്ടു വരുന്നതായി ആരോഗ്യ മന്ത്രാലയം

യു.എ.ഇയിൽ കൊറോണ സ്ഥിരീകരിച്ച മുഴുവൻ പേരും സുഖം പ്രാപിച്ചു വരുന്നതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. മുൻകരുതൽ നടപടികൾ ശക്തമായി തുടരും. അതേ സമയം, അഭ്യൂഹങ്ങള്‍ ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ എട്ടു പേർക്കാണ് യു.എ.ഇയിൽ ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. 36 വയസുള്ള യു.എ.ഇയിലെ താമസക്കാരനാണ് കൊറോണ സ്ഥീകരിച്ച ഇന്ത്യക്കാരനെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇയാൾ സുഖം പ്രാപിച്ചു വരികയാണ്. രോഗം സ്ഥിരീകരിച്ച ചൈനീസ് വനിത ഇതിനകം പൂർണമായും രോഗവിമുക്തി നേടുകയും ചെയ്തു.

ആവശ്യത്തിന് മരുന്നുകൾ യു.എ.ഇയിൽ ലഭ്യമാണെന്ന് ആരോഗ്യ, രോഗപ്രതിരോധമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ് പറഞ്ഞു. ഇക്കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ച ആദ്യ രാജ്യം കൂടിയാണ് യു.എ.ഇ. മരുന്ന്, മാസ്ക്, മെഡിക്കൽ ഗ്ലൗ, പ്രതിരോധവസ്ത്രങ്ങൾ എന്നിവ ആവശ്യത്തിനുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം 11 ദിവസമാണ് രോഗിയെ നിരീക്ഷിക്കുന്നത്. ചിലരെ 16 ദിവസം വരെ നിരീക്ഷിക്കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.