LiveTV

Live

UAE

യു.എ.ഇ സർക്കാർ സ്കൂളുകളിൽ ഇനി ഹോം വർക്ക് ഇല്ല

യു.എ.ഇയിലെ 256 സർക്കാർ സ്കൂളുകളിലാണ് ഹോം വർക്കിന് നിരോധനം വിലവില്‍ വരിക

യു.എ.ഇ സർക്കാർ സ്കൂളുകളിൽ ഇനി ഹോം വർക്ക് ഇല്ല

യു.എ.ഇയിലെ സർക്കാർ സ്കൂളുകളിൽ ഇനി ഹോം വർക്ക് ഇല്ല. സ്കൂളുകള്‍ ഗൃഹപാഠം നല്‍കുന്നത് ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഈമാസം 16 മുതല്‍ ഹോംവര്‍ക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വരും.

യു.എ.ഇയിലെ 256 സർക്കാർ സ്കൂളുകളിലാണ് ഹോം വർക്കിന് നിരോധനം വിലവില്‍ വരിക. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന അബൂദബിയിലെ 233 സ്കൂളുകളിലും ദുബൈയിലെ 23 സ്കൂളുകൾകുമാണ് ഇത് ബാധമകാവുക. മലയാളികള‌ക്കം പ്രവാസികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് ഇത് ബാധകമാവില്ല.

പഠനത്തിന് പുറമെ കുട്ടികളുടെ അഭിരുചികൾ വളർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പിരിയഡുകള്‍ ഇടവേള ഒഴിവാക്കി 90 മിനിറ്റുള്ള ഒറ്റ ക്ലാസായി നിജപ്പെടുത്തും. 50 മിനിറ്റ് പഠനവും അഞ്ച് മിനിറ്റ് മാനസീകോല്ലാസം നൽകുന്ന പ്രവൃത്തികളുമുണ്ടാകും. ബാക്കി സമയം പഠനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളിലെ വ്യക്തി വികാസത്തിന് മുതൽക്കൂട്ടാവുമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തല്‍.