LiveTV

Live

UAE

ഫീസടച്ചില്ല; ദുബെെയില്‍ സ്കൂള്‍ അധികൃതര്‍ കുട്ടികളെ ജിമ്മില്‍ പൂട്ടിയിട്ടു

ഫീസടച്ചില്ല; ദുബെെയില്‍ സ്കൂള്‍ അധികൃതര്‍ കുട്ടികളെ ജിമ്മില്‍ പൂട്ടിയിട്ടു

ദുബൈയില്‍ ഫീസടക്കാത്തതിന്റെ പേരിൽ സ്കൂള്‍ അധികൃതര്‍ കുട്ടികളെ ജിമ്മിൽ പൂട്ടിയിട്ടു. സ്കൂളിലെ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പങ്കുവെച്ച വീഡിയോ വഴിയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

എന്നാല്‍ കുട്ടികളെ പൂട്ടിയിട്ടുവെന്ന കാര്യം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു. കൂട്ടുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ പ്രതിഷേധിക്കുന്ന വീഡിയോ ആണ് പുറത്തു വന്നത്. വീഡിയോ നിരവധി പേര്‍ ട്വീറ്റ് ചെയ്തതോടെ വെെറലാവുകയായിരുന്നു.

Updating...