LiveTV

Live

UAE

ഇരുപതിനാല് മണിക്കൂറിനുള്ളില്‍ കൊറോണ സ്ഥിരീകരിക്കാന്‍ സംവിധാനവുമായി യു.എ.ഇ

കൊറോണ സംശയിക്കുന്നവരെ പരിശോധിക്കാനും രോഗനിര്‍ണയം നടത്താനും പ്രത്യേക ആശുപത്രികളെ നിയോഗിച്ചിട്ടുണ്ട്.

ഇരുപതിനാല് മണിക്കൂറിനുള്ളില്‍ കൊറോണ സ്ഥിരീകരിക്കാന്‍ സംവിധാനവുമായി യു.എ.ഇ

യു.എ.ഇയില്‍ കോറോണ ലക്ഷണമുള്ളവരില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. കൊറോണ സംശയിക്കുന്നവരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും മന്ത്രാലയം അന്തിമ രൂപം നല്‍കി.

നേരത്തേ ഏക വൈറോളജി ലാബിലാണ് യു.എ.ഇയില്‍ കെറോണ വൈറസ് സ്ഥിരീകരിക്കാന്‍ പരിശോധന നടത്തിയിരുന്നത്. ഇപ്പോള്‍ കൂടുതല്‍ വൈറോളജി ലാബുകളുമായി പരിശോധനക്ക് സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിച്ചായിരിക്കും നടപടികള്‍.

കൊറോണ സ്ഥിരീകരിക്കാനും വിവരങ്ങള്‍ കൈമാറാനും ഏക ഔദ്യോഗിക സ്രോതസാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാനും കിംവദന്തികള്‍ പ്രചരിക്കുന്നത് അവസാനിപ്പിക്കാനും ഇത് സഹായിക്കും. കൊറോണ സംശയിക്കുന്നവരെ പരിശോധിക്കാനും രോഗനിര്‍ണയം നടത്താനും പ്രത്യേക ആശുപത്രികളെ നിയോഗിച്ചിട്ടുണ്ട്. ഏത് ആരോഗ്യ കേന്ദ്രത്തിലും കൊറോണ ലക്ഷണങ്ങളുമായി രോഗി എത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഇവര്‍ കൊറോണ ബാധിതരാണോ എന്ന് നിര്‍ണയിക്കാന്‍ കഴിയും.