LiveTV

Live

UAE

യു.എ.ഇയില്‍ ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയിരുന്ന സംഘം പിടിയില്‍

യു.എ.ഇയില്‍ ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയിരുന്ന സംഘം  പിടിയില്‍

ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയിരുന്ന രണ്ട് സംഘങ്ങള്‍ കൂടി യു.എ.ഇയില്‍ പിടിയിലായി. സംഘത്തിലെ 28 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ ബാങ്ക് വിവരങ്ങള്‍ ആരായുന്ന സംഘങ്ങളെ കരുതിയിരിക്കാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് ബാങ്ക് പിന്‍നമ്പറും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ചോര്‍ത്തിയെടുക്കുന്ന 13 തട്ടിപ്പ് സംഘത്തിലെ 142 പേര്‍ വിവിധ കേസുകളിലായി പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് അബൂദബി പൊലീസ് വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. ഇവരില്‍ രണ്ട് സംഘങ്ങള്‍ പിടിയിലായത് കഴിഞ്ഞദിവസമാണ്.

ദുബൈ, അജ്മാന്‍ പൊലീസ് സേനകളുടെ കൂടി സഹായത്തോടെയാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ 28 പേരും ഏഷ്യന്‍ രാജ്യത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വിളിക്കുന്ന ആര്‍ക്കും അക്കൗണ്ട് നമ്പറും, എ.ടി.എം കാര്‍ഡ് വിവരങ്ങളും, രഹസ്യ നമ്പറുകളും കൈമാറരുത്. ബാങ്കുകളില്‍ നിന്ന് ഔദ്യോഗികമായി ബന്ധപ്പെടുന്നവര്‍ ആരും എ.ടി.എമ്മിന്റെ രഹസ്യനമ്പറുകള്‍ ആവശ്യപ്പെടില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍മീഡിയ വഴി ഉപഭോക്താക്കളെ ബോധവത്കരിക്കുമെന്നും പൊലീസ് അറിയിച്ചു