LiveTV

Live

UAE

വിദേശനിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ നിക്ഷേപകർക്ക് നികുതിയിളവുകളുമായി ഇന്ത്യ

യു.എ.ഇയിലെ എല്ലാ നിക്ഷേപസ്ഥാപനങ്ങൾക്കും നികുതി ഇളവുകൾ നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം

വിദേശനിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി  യു.എ.ഇ നിക്ഷേപകർക്ക് നികുതിയിളവുകളുമായി ഇന്ത്യ

വിദേശനിക്ഷേപം പ്രോൽസാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യു.എ.ഇ നിക്ഷേപകർക്ക് നികുതിയിളവുകളുമായി ഇന്ത്യ. അടിസ്ഥാന സൗകര്യമേഖലയിൽ യു.എ.ഇയിലെ എല്ലാ നിക്ഷേപസ്ഥാപനങ്ങൾക്കും നികുതി ഇളവുകൾ നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ നടപടി ഉപകരിക്കുമെന്ന് പ്രവാസി വ്യവസായ പ്രമുഖർ വ്യക്തമാക്കി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലോ ഏതെങ്കിലും സംസ്ഥാനത്തോ ആകർഷക വ്യവസ്ഥയിൽ നിക്ഷേപങ്ങൾ തുടങ്ങാൻ അവസരമൊരുക്കുന്നതാണ് ഇളവ് തീരുമാനം. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും ഇതിലൂടെ സാധിക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തമാകാൻ നടപടി സഹായകമാകുമെന്ന് യു.എ.ഇ ധനമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു. ഭാവിയിൽ കൂടുതൽ സംരംഭങ്ങൾക്ക് ഇളവുകൾ പരിഗണനയിലാണ്. അടുത്തവർഷം ഏപ്രിൽ ഒന്നിന് ഇതു പ്രാബല്യത്തിൽ വരും. 2024 മാർച്ച് 31വരെ തുടങ്ങുന്ന സംരംഭങ്ങൾക്കാണ് ഇളവു നൽകുക. മൂന്ന് വർഷമെങ്കിലും നിക്ഷേപം നടത്തണമെന്നും നിര്‍ദേശം.

യു.എ.ഇയിലെ ഒട്ടുമിക്ക വൻകിട സ്ഥാപനങ്ങളും ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള തയാറെടുപ്പിലാണ്. സാങ്കേതിക തടസങ്ങൾ ഇല്ലാതാക്കി നിക്ഷേപകർക്ക് കൂടുതൽ സൗകര്യം ഒരുക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.