LiveTV

Live

UAE

മമ്പാടിലെ ക്ലബ്ബുകളെ  അണിനിരത്തി യു.എ.ഇയില്‍ നടന്ന ഫുട്ബാേള്‍ മത്സരത്തില്‍ ടൗണ്‍ ടീം മമ്പാടിന് കിരീടം

മമ്പാടിലെ ഫുട്ബാേള്‍ ക്ലബുകളെ അണിനിരത്തി യുഎഇയില്‍ നടന്ന ഫുട്ബാേള്‍ മല്‍സരത്തില്‍ ടൗണ്‍ ടീം മമ്പാടിന് കിരീടം. ഓടായിക്കല്‍ മമ്പാടിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ടൗണ്‍ ടീമിന്റെ വിജയം.

മമ്പാട്ടുകാരുടെ ഫുട്ബാേള്‍ ആവേശം മുഴുവന്‍ ആവാഹിക്കുന്നതായിരുന്നു മമ്പാട് ഫ്രണ്ട്സ് യു.എ.ഇ കമ്മറ്റി ദുബൈയില്‍ സംഘടിപ്പിച്ച ഇന്റര്‍ മമ്പാട് ഫുട്ബാേള്‍ മല്‍സരം. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ടീമുകള്‍ ഇഞ്ചോടിഞ്ച് മത്സരിച്ചപ്പോള്‍ രണ്ട് സെമിഫൈനലും ഫൈനലും പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

മികച്ച കളിക്കാരനായി ടൗണ്‍ ടീമിലെ ദിലുവും മികച്ച സ്റ്റോപ്പർ ബാക്കായി ഓടായിക്കല്‍ ടീമിലെ റാഫിയും തെരഞ്ഞെടുക്കപ്പെട്ടു. ട്ടാണയിലെ ഷെഫിനാണ് ടോപ് സ്കോറര്‍. പ്രസിഡന്റ് നാസർ കാട്ടുമുണ്ട, സെക്രട്ടറി ഷൻഫീർ കോയൻങ്ങോടൻ, ഹാരിസ് വികെ, അസ്‌കർ, ശിഹാബ് വടപുറം, മുജീബ് മേപ്പാടം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.