LiveTV

Live

UAE

ശിഹാബ് തങ്ങളെ കുറിച്ച പുസ്തകം ഇറ്റലിയിൽ; മൊഴിമാറ്റം നടത്തിയത് സബ്രീന ലീ

പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരി സബ്രീന ലീയാണ് പുസ്തകം ഇറ്റലിയിലേക്ക് മൊഴിമാറ്റം നടത്തിയത്.

ശിഹാബ് തങ്ങളെ കുറിച്ച പുസ്തകം ഇറ്റലിയിൽ; മൊഴിമാറ്റം നടത്തിയത് സബ്രീന ലീ

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകം ഇറ്റാലിയൻ ഭാഷയിലേക്ക്. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരി സബ്രീന ലീയാണ് പുസ്തകം ഇറ്റലിയിലേക്ക് മൊഴിമാറ്റം നടത്തിയത്. വെള്ളിയാഴ്ച ദുബൈയിൽ നടക്കുന്ന ശിഹാബ് തങ്ങൾ അന്താരാഷ്ട്ര ഉച്ചകോടിയിൽ പുസ്തകത്തിന്റെ പ്രകാശനം പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കും.

ശിഹാബ് തങ്ങളുടെ ജീവിതവും ദർശനവും സമഗ്രമായി വരച്ചിടുന്ന മുജീബ് ജൈഹൂൻ രചിച്ച 'സ്ലോഗൻസ് ഓഫ് ദ സേജ്' എന്ന ഇംഗ്ലീഷ് കൃതിയാണ് ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്ത പുസ്തകത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ശിഹാബ് തങ്ങളെ പോലുള്ള വലിയൊരു വ്യക്തിത്വത്തെ അടുത്തറിയാൻ ഇറ്റാലിയൻ ജനതക്ക് ഇത് അവസരം ഒരുക്കുമെന്ന് 'തവാസുൽ യൂറോപ്പ്' കൂട്ടായ്മയുടെ സജീവ പ്രവർത്തക കൂടിയായ സബ്രീന ലീ പറഞ്ഞു.

ശിഹാബ് തങ്ങളുടെ ആശയാദർശങ്ങൾ ലോകത്തിനു മുമ്പാകെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഇൻറർനാഷനൽ സമ്മിറ്റിന്‍റെ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ അൻവർ നഹ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങൾ സ്വപ്നം കണ്ട സമാധാനവും സൗഹാർദവും നിറഞ്ഞ ഒരു ലോകസാഹചര്യം രൂപപ്പെടുത്താൻ പുസ്തകം പാതയൊരുക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് മുജീബ് ജൈഹൂൻ ചൂണ്ടിക്കാട്ടി.

‌അബ്ദുല്ല യൂസുഫലിയുടെ ഇംഗ്ലീഷ് ഖുർആൻ പരിഭാഷയും സബ്രീന ലീ ഇറ്റാലിയൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.